ചേർത്തലയിലെ ബിന്ദു പത്മനാഭൻ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യൻ കുറ്റം സമ്മതിച്ചു. ക്രൈംബ്രാഞ്ച് കോടതിയിലാണ് സെബാസ്റ്റ്യൻ കുറ്റസമ്മതം നടത്തിയത്. താനാണ് ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നാണ് സെബാസ്റ്റ്യൻ മൊഴി നൽകിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊലപാതകം നടന്നത് കേരളത്തിന് പുറത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിൽ, കേസിന്റെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.