മേഘാലയയില്‍ മധുവിധു യാത്രയ്ക്കിടെ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ സോനം. തന്റെ ആഭരണങ്ങള്‍ കൈക്കലാക്കാന്‍ എത്തിയ അക്രമിസംഘത്തിനോട് പൊരുതുമ്പോഴാണ് ഭര്‍ത്താവ് രഘുവംശി കൊല്ലപ്പെട്ടത്. മറ്റൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നും സോനം പൊലീസിന് മൊഴി നല്‍കി. തന്നെ ബോധം കെടുത്തിയാണ് ഉത്തര്‍പ്രദേശില്‍ എത്തിച്ചതെന്നും സോനം മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അതേസമയം സോനത്തിനെ മേഘാലയ പൊലീസിന് കൈമാറി. പ്രതിയെ മേഘാലയയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനൊരുങ്ങുകയാണ് പൊലീസ്..