Share this Article
News Malayalam 24x7
ആടിനെ തീറ്റാനിറങ്ങിയ 14 കാരി ഇഷ്ടിക ചൂളയില്‍ കത്തിക്കരിഞ്ഞ നിലയില്‍; കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് റിപ്പോർട്ട്
വെബ് ടീം
posted on 03-08-2023
1 min read
14YEAR OLD GIRL BURNED IN BRICK

ജയ്പൂര്‍: 14 കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഇഷ്ടിക ചൂളയില്‍  കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാരയിലാണ് സംഭവം. ഇന്നു പുലര്‍ച്ചെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. അമ്മയ്‌ക്കൊപ്പം ഇന്നലെ ആടിനെ പുല്ലുതീറ്റാന്‍ പോയതായിരുന്നു പെണ്‍കുട്ടി. അമ്മയുടെ അടുത്തുനിന്നും ഒറ്റപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ഇന്നലെ രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ തിരഞ്ഞു. രാവിലെ ഇഷ്ടിക ചൂളയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

അസ്ഥിക്കഷണങ്ങള്‍, വെള്ളി പാദസരം, ഷൂസ് തുടങ്ങിയവ മൃതദേഹത്തിന് സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തു. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 

പ്രദേശവാസികളായ മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാര്‍ പൊലീസിനെതിരെ പ്രതിഷേധിച്ചു. 

പെണ്‍കുട്ടിയെ കാണാതായ വിവരം അറിയിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ ഐഡി കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റും വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories