Share this Article
News Malayalam 24x7
വിജിലിനായുള്ള തെരച്ചിൽ ഇന്നും തുടരും
Search for Vijil's Body Continues Today in Kozhikode

വെസ്റ്റ് ഹിൽ സരോവരത്തിൽ കുഴിച്ചിട്ട വിജിലിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരുന്നു. മൃതദേഹം കുഴിച്ചിട്ടുവെന്ന് പറയുന്ന വിജിലിന്റെ സുഹൃത്തുക്കളായ നിഖിലിനെയും നിബേഷിനെയും എത്തിച്ചാണ് ഇന്ന് പരിശോധന നടത്തുക. പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസങ്ങളിലും മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയും ചളിയും പ്രതികൂല കാലാവസ്ഥയും കാരണം പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. ചതുപ്പിൽ നിന്ന് വെള്ളം വറ്റിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചളി നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, ചളിയിൽ യന്ത്രം താഴ്ന്നുപോയത് തടസ്സമുണ്ടാക്കി. 


തിരുവനന്തപുരത്തുനിന്ന് റഡാർ സംവിധാനം എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ എത്തിക്കാൻ സാധിച്ചിരുന്നില്ല. 10 മീറ്റർ താഴ്ചയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ ശേഷിയുള്ളതാണ് റഡാർ സംവിധാനം. റഡാർ എത്താത്തതിനാൽ ചതുപ്പിലേക്ക് ഇറങ്ങി നേരിട്ട് പരിശോധന നടത്തുകയാണ് ഇപ്പോൾ. നായ്ക്കളെ ഉൾപ്പെടെ ഉപയോഗിച്ച് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാണ് ശ്രമം.

ഇന്ന് രാവിലെ പത്തുമണിയോടെ തിരച്ചിൽ പുനരാരംഭിക്കും. ചളി പൂർണ്ണമായി നീക്കം ചെയ്തതിനു ശേഷം മാത്രമേ മൃതദേഹം കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories