Share this Article
News Malayalam 24x7
മണിപ്പുരിലെ ക്യാംപില്‍നിന്നു തട്ടിക്കൊണ്ടുപോയ രണ്ടര വയസ്സുകാരന്‍ ക്രൂരമായ പീഡനത്തിനിരയായി
Manipur conflict

മണിപ്പുരിലെ ജിരിബാമിലെ മെയ്‌തെയ് ദുരിതാശ്വാസ ക്യാംപില്‍നിന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആറംഗ കുടുംബത്തിലെ രണ്ടര വയസ്സുകാരന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കു വെടിയേറ്റതിനു പുറമേ നെഞ്ചില്‍ ഗുരുതരമായ മുറിവുകളുമേറ്റിരുന്നു.

കൊല്ലപ്പെട്ട ആറംഗ കുടുംബത്തിലെ 3 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണു പുറത്തായത്. മെയ്‌തെയ് ദുരിതാശ്വാസ ക്യാംപില്‍നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 8 പേരില്‍ 6 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മൃതദേഹങ്ങള്‍ പുഴകളില്‍ നിന്നാണ് ലഭിച്ചത്.

8 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 3 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. കലാപത്തിനു വീണ്ടും കാരണമാക്കുമെന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുകയായിരുന്നു സര്‍ക്കാറെന്നാണ് റിപ്പോര്‍ട്ടുകള്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories