Share this Article
News Malayalam 24x7
ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച സംഭവം; കൊലപാതക ശ്രമത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു
Suspect Arrested After Hair Dryer Explosion Incident

ബെംഗളൂരു ബാഗല്‍കോട്ടില്‍ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവം കൊലപാതക ശ്രമം. പ്രതിയെ അറസ്റ്റ് ചെയ്തു. കൊപ്പാള്‍ കുസ്തഗി സ്വദേശി സിദ്ധപ്പ ശീലാവതാണ് അറസ്റ്റിലായത്. ഇല്‍ക്കല്‍ സ്വദേശി രാജേശ്വരിയുടെ വിരലുകളാണ് അറ്റത്.ഹെയര്‍ ഡ്രയറില്‍ ഘടിപ്പിച്ച ബോംബാണ് സ്ഫോടനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

പ്രണയം തകര്‍ന്നതാണ് സിദ്ധപ്പയുടെ വൈരാഗ്യത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സിദ്ധപ്പ കാമുകി രാജേശ്വരിയുമായി അകലാന്‍ കാരണം രാജേശ്വരിയുടെ അയല്‍വാസി ശശികലയാണെന്നതിനാല്‍ ശശികലയെ കൊലപ്പെടുത്താന്‍ സിദ്ദപ്പ തീരുമാനിച്ചു. തുടര്‍ന്ന് ശശികലയ്ക്ക് ഹെയര്‍ ഡ്രയറില്‍ ബോംബ് ഘടിപ്പിച്ച് പാര്‍സല്‍ അയച്ചു. എന്നാല്‍ ശശികലയില്ലാത്തതിനാല്‍ സിദ്ധപ്പയുടെ മുന്‍ കാമുകി രാജേശ്വരിയാണ് പാഴ്സല്‍ തുറന്നത്. ഡ്രയര്‍ പ്രവര്‍ത്തിപ്പിച്ച് നോക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ക്വാറി ജീവനക്കാരനാണ് സിദ്ദപ്പ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories