Share this Article
KERALAVISION TELEVISION AWARDS 2025
മാതാപിതാക്കളെ നോക്കാനെത്തിയ നഴ്സിനെ നിരവധി തവണ പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ
വെബ് ടീം
posted on 15-06-2023
1 min read
Dentist arrested in rape case

മതിലകം: മാതാപിതാക്കളെ നോക്കാനെത്തിയ  നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ യുവതി നല്‍കിയ പരാതിയിലാണ് മതിലകം ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.

ഷഹാബിന്റെ വീട്ടില്‍ എത്തിയ ഹോംനഴ്സിനെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഷഹാബിനെതിരേ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories