കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയില്‍ചാട്ടത്തിന് പുറത്തുനിന്നോ അകത്തുനിന്നോ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ്. ജയില്‍ചാട്ടത്തിന് ഗോവിന്ദച്ചാമി തനിച്ചാണ് പദ്ധതിയിട്ടതെന്നുമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പുറത്തുനിന്ന് സാഹായം ലഭിച്ചിരുന്നെങ്കില്‍ ജയിലില്‍ നിന്ന് പുറത്തു കടന്ന ശേഷം ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാന്‍ സമയുണ്ടായിരുന്നു എന്നാല്‍ അതുണ്ടായില്ല. ജയില്‍ചാട്ടത്തെ കുറിച്ച് തമിഴ്‌നാട് സ്വദേശികളായ നാല സഹതടവുകാര്‍ക്ക് അറിയാമായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇവരുടെയും ജയിലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും.