വെസ്റ്റ് ഹിൽ കെ.ടി. വിജിലിനെ സരോവരത്ത് കുഴിച്ചുമൂടിയ കേസിൽ രണ്ടാം പ്രതി രഞ്ജിത് പിടിയിലായി.ആന്ധ്രാപ്രദേശിൽ നിന്നാണ് രഞ്ജിത്തിനെ പിടികൂടിയത്. നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും, രഞ്ജിത്ത് ഒളിവിലായിരുന്നു. സരോവരത്ത് നിന്ന് വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത് പ്രതികളുടെ സാന്നിധ്യത്തിലായിരുന്നു.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി രഞ്ജിത്തിനെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.