Share this Article
News Malayalam 24x7
തൃശ്ശൂർ പടിയൂർ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്
Thrissur Padiyoor Double Murder

തൃശ്ശൂർ  പടിയൂർ ഇരട്ടക്കൊലപാതകത്തിൽ  അന്വേഷണം ഊർജിതമാക്കി പൊലീസ്. പടിയൂർ സ്വദേശികളായ മണി മകൾ രേഖ എന്നിവരാണ് കൊല്ലപ്പെട്ടത്.  രേഖയുടെ  ഭർത്താവ് പ്രേംകുമാറിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലസിന്റെ പ്രാഥമിക നിഗമനം.


കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്. ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ  ആണ് ഇവരുടെയും മൃതദേഹങ്ങൾ  കണ്ടെത്തിയത്. 

2019 തന്റെ ആദ്യ ഭാര്യയെ  കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പ്രേംകുമാർ.  പ്രേം കുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.  കണ്ടുകിട്ടുന്നവർ തൃശൂർ റൂറൽ പൊലീസിൽ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories