Share this Article
News Malayalam 24x7
അച്ഛനമ്മമാരെ കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം
Latest Thiruvalla News

തിരുവല്ല പുളിക്കീഴില്‍ ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റേതെന്ന് സ്ഥിരീകരണം.മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. 

ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് തിരുവല്ല പുളിക്കീഴ് ജംഗ്ഷന് സമീപത്തെ ചതുപ്പില്‍ ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനമ്മമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

മൃതദേഹം കണ്ടെത്തിയ പുളിക്കീഴ് ജംഗ്ഷന് സമീപമുള്ള വ്യാപര സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നടപടികളും അന്വേഷണ സംഘം തുടങ്ങി. കുട്ടിയെ മരണത്തിന് ശേഷം ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ അടക്കം കുട്ടികളെ കാണാതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതും അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.തിരുവല്ല ഡിവൈഎസ്പി  എസ് അഷാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  വന്നാല്‍  കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണം സംഘത്തിന്റെ പ്രതീക്ഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories