Share this Article
News Malayalam 24x7
നാലുവയസുകാരിയെ കോടാലികൊണ്ട് വെട്ടിക്കൊന്ന് രക്തം കുടുംബക്ഷേത്രത്തിൽ തളിച്ചു: നരബലിയിൽ നടുങ്ങി ഗുജറാത്ത്
വെബ് ടീം
posted on 11-03-2025
1 min read
HUMAN SACRIFICE

ഗുജറാത്തിലെ ഉദയപൂരിൽ നാലുവയസുകാരിയെ അയൽവാസി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. 42 വയസുകാരനായ ലാലാ ഭായി തഡ്‌വിയാണ് റീത്ത തദ്വി എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവം നരബലി ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ കുട്ടിയും അമ്മയും സഹോദരനും ഒപ്പം നടന്നു വരുമ്പോൾ അയൽവാസിയായ ആൾ കുട്ടിയെ കടന്നുപിടിച്ച് വീട്ടിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് അമ്മയും അനുജനും നിലവിളിച്ചെങ്കിലും ഇയാൾ കുട്ടിയെ വിട്ടു നൽകിയില്ല. നിലവിളി കേട്ട് അയൽവാസികൾ എത്തിയെങ്കിലും ഇയാൾ അവരെ കോടാലി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.വീട്ടിനുള്ളിൽ വെച്ച് കുട്ടിയുടെ കഴുത്ത് കോടാലി കൊണ്ട് അറുത്ത ശേഷം രക്തം വീടിനകത്തുള്ള ചെറിയ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകം തട്ടിക്കൊണ്ടു പോകൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories