ആലപ്പുഴ കായംകുളം കളരിക്കലിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു. പുല്ലുകുളങ്ങര സ്വദേശി നടരാജൻ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധുവിനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഭിഭാഷകനായ മകൻ നവജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നതായി ബന്ധുക്കൾ പറയുന്നു. വീട്ടിൽ നിന്ന് ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മാതാപിതാക്കളെ വെട്ടി ചോരയിൽ കുളിച്ചുനിൽക്കുന്ന നവജിത്തിനെയാണ് നാട്ടുകാർ കാണുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ചാണ് നവജിത്തിനെ കീഴ്പ്പെടുത്തിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ നടരാജനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.