Share this Article
News Malayalam 24x7
പെൺകുട്ടിക്കെതിരെ നാവിക സേന ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് ആരോപണം; കൊച്ചിയിൽ ഡി ജെ പാർട്ടിക്കിടെ സംഘർഷം

It is alleged that the naval officer misbehaved against the girl in Kochi

കൊച്ചിയിൽ ഡി ജെ പാർട്ടിക്കിടെ സംഘർഷമുണ്ടാക്കിയ നാവിക സേനാ ഉദ്യോഗസ്ഥനെതിരെ കേസ്. കടവന്ത്ര ഒലീവ് ഡൗൺടൗൺ ഹോട്ടലിലാണ് സംഭവമുണ്ടായത്.  ഒരു പെൺകുട്ടിക്കെതിരെ നാവിക സേന ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതാണ് പ്രശ്നങ്ങൾക്ക് കാരണം.

കൊച്ചി കടവന്ത്രയിലെ ഒലിവ് ഡൗൺടൗൺ ഹോട്ടലിൽ ശനിയാഴ്ച രാത്രി നടന്ന ഡി ജെ പാർട്ടിക്കിടയിലാണ് സംഘർഷമുണ്ടായത്.  ഹോട്ടലിൽ വെച്ച് ഒരു പെൺകുട്ടിയോട് നാവികസേന ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്ത കേരള പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു.

ഒപ്പം പൊലീസ് ജീപ്പിൻ്റെ ചില്ലുകൾ അടിച്ചു തകർത്തു. രാജസ്ഥാൻ സ്വദേശിയാണ് പ്രതിയായ നാവിക സേനാ ഉദ്യോഗസ്ഥൻ.  തുടർന്ന് നേവി പൊലീസും സ്ഥലത്തെത്തി. പെൺകുട്ടിയുടെ പരാതിയിൽ സൗത്ത് പൊലീസ് നാവികസേന ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്. ഒപ്പം പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories