Share this Article
Union Budget
പൊള്ളാച്ചി ലൈംഗികാതിക്രമ കേസ്; 9 പ്രതികളും കുറ്റക്കാരെന്ന് കോടതി
Accused

തമിഴ്നാട്ടിലെ പൊള്ളാച്ചി ലൈംഗികാതിക്രമ കേസില്‍ 9 പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊയമ്പത്തൂരിലെ മഹിളാ കോടതിയുടേതാണ് വിധി. 2016 നും 19നും ഇടയില്‍ 200ഓളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസിലാണ് വിധി വന്നത്. ഡോക്ടര്‍മാര്‍, കോളേജ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധി യുവതികളെ പ്രതികള്‍ ചൂഷണം ചെയ്തിട്ടുണ്ട്.


2019ല്‍ പൊള്ളാച്ചിക്ക് സമീപത്ത് ഓടുന്ന കാറില്‍വച്ച് നാല് പുരുഷന്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ പ്രതികളുടെ ലാപ്ടോപ്പില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories