ചേർത്തലയിൽ ഐഷാ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി. ഇതോടെ സെബാസ്റ്റ്യൻ മൂന്ന് കൊലപാതക കേസുകളിൽ പ്രതിയായി. ഐഷാ കൊലക്കേസിൽ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങും.
നേരത്തെ ജൈനുമ്മ കൊലക്കേസിലും ബിന്ദു പത്മനാഭൻ കൊലക്കേസിലും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്ന സെബാസ്റ്റ്യൻ, ഐഷയെയും കൊലപ്പെടുത്തിയെന്ന് കുറ്റസമ്മത മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ സെബാസ്റ്റ്യൻ റിമാൻഡിലാണ്. ഐഷാ കൊലക്കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ