ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മരണത്തില്‍ പ്രതി നിതീഷിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടി തുടങ്ങി. സ്്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നിതീഷിനെതിരെ കേസെടുത്തിട്ടുള്ളത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെ കുറിച്ചും പൊലീസ് ആലോചനയിലുണ്ട്. നിതീഷിന്റെ അച്ഛനും, സഹോദരിയും കേസില്‍ പ്രതികളാണ്. വിപഞ്ചികയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ കൊല്ലത്തെ വീട്ടില്‍ സംസ്‌കരിച്ചു.