Share this Article
News Malayalam 24x7
കളമശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട; 3 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
വെബ് ടീം
posted on 14-03-2025
1 min read
Kalamassery Govt. Polytechnic College\

കളമശ്ശേരി ഗവ. പോളിടെക്നിക്ക് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

രണ്ട് മുറികളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് . സംഭവമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു. - ഒരാഴ്ച മുമ്പ് കോളജ് പരിസരത്ത് നിന്ന് ഒരാളെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കോളേജ് കേന്ദ്രീകരിച്ച് ലഹരി വിൽപനയുടെ വിവരം ലഭിച്ചത്. പത്ത് ഗ്രാം വീതം പായ്ക്കറ്റ് ആക്കുന്നതിനിടെയാണ് പൊലീസ് പരിശോധന. ക്യാമ്പസിൽ തന്നെ വിതരണത്തിനാണ് കഞ്ചാവ് തയ്യാറാക്കിയതെന്നും പൊലീസ് വ്യക്തമാക്കി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article