Share this Article
Union Budget
പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ വിധി ഇന്ന്
sudheesh photo

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ ഇന്ന് വിധി പറയും. നെടുമങ്ങാട് പട്ടിക ജാതി-പട്ടികവര്‍ഗ കോടതിയാണ് കേസിൽ വിധി പറയുന്നത്. കേസിലെ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗുണ്ടാ പകയുടെ പേരിൽ പ്രതികൾ സുധീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

2021 ഡിസംബര്‍ 11ന് ആണ് മംഗലപുരം സ്വദേശി സുധീഷിനെ പോത്തന്‍കോട് വച്ച് ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്തിയത്. കൊലപാതക ശേഷം സുധീഷിന്റെ കാല്‍ പ്രതികള്‍ വെട്ടിയെടുത്ത് പൊതുവഴിയില്‍ ഉപേക്ഷിച്ചു. പതിനൊന്ന് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയായിരുന്നു കൊലപാതക കാരണം. 

കേസിലെ ഒന്നാം പ്രതി ഉണ്ണിയുമായി സുധീഷിന് വിരോധം ഉണ്ടായിരുന്നു. ഇതിന്റെ പകയിലാണ് ഉണ്ണി, ഗുണ്ടാനേതാവായ ഒട്ടകം രാജേഷുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലയ്ക്ക് പിന്നാലെ പ്രതികളായ പതിനൊന്ന് പേരെയും വിവിധയിടങ്ങളില്‍ നിന്നായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയാണ് കേസില്‍ വിധി പറയുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories