Share this Article
Union Budget
അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ ക്യാമ്പസിനുള്ളിലെ വിദ്യാര്‍ത്ഥിയുടെ പീഡനം ; പ്രതിക്ക് ജീവപര്യന്തം തടവ്
Defendant

ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 90,000 രൂപ പിഴയും ശിക്ഷ. പ്രതി ജ്ഞാനശേഖരനെ ചെന്നൈ മഹിളാ കോടതിയാണ് ശിക്ഷിച്ചത്. കുറഞ്ഞത് 30 വർഷം കഴിയാതെ പ്രതിയെ പുറത്തുവിടരുത്. ജയിലിൽ പ്രത്യേക പരിഗണന നൽകരുതെന്നും കോടതി. വിചാരണ ആരംഭിച്ച് ആറു മാസത്തിനുള്ളിലാണ് വിധി. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സുഹൃത്തിനൊപ്പം പുറത്ത് പോയി തിരികെ വരികയായിരുന്ന 19 കാരിയെ ജ്ഞാനശേഖരന്‍ ക്യാമ്പസിനുള്ളില്‍ വച്ച് പീഡിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories