Share this Article
തിരുവനന്തപുരം പങ്ങാപ്പാറ അഭിരാം വധക്കേസ്: മൊബൈൽ ഫോണും ബെൽറ്റുമടക്കം നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്
Pangappara Abhiram Case

തിരുവനന്തപുരം പങ്ങാപ്പാറ അഭിരാം വധക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും കണ്ടെത്തി. അഭിരാം ധരിച്ചിരുന്ന ഷർട്ടും കഴുത്തിലുണ്ടായിരുന്ന വെള്ളിമാലയും പൊലീസ് കണ്ടെടുത്തു. കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലീസ് അന്വേഷണം തുടരുകയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories