തിരുവനന്തപുരം മണ്ണന്തല രഞ്ജിത് കൊലക്കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്. ഒന്നാം പ്രതി കൃഷ്ണ കുമാറിന് ഇരട്ട ജീവപര്യന്തവും പിഴയും കോടതി വിധിച്ചു. കൊലപാതകം നടന്ന് 18 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. വിചാരണ നേരിട്ട സിപിഐഎമ്മുകാരായ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.