Share this Article
അരിയില്‍ ഷുക്കൂര്‍ കൊലക്കേസ്; വിധി വ്യാഴാഴ്ച്ച
Ariyil Shukoor Case

അരിയില്‍ ഷുക്കൂര്‍ കൊലക്കേസില്‍ വ്യാഴാഴ്ച്ച വിധി പറയും. എറണാകുളം പ്രത്യേക CBI കോടതിയാണ് വിധി പറയുക. 2012 ഫെബ്രുവരി 20ന് കണ്ണൂര്‍ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവില്‍ വെച്ചാണ് എംഎസ്എഫ് നേതാവ് അരിയില്‍ അബ്ദുല്‍ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കേസില്‍ ആകെ 33 പ്രതികളും 82 സാക്ഷികളാണുള്ളത്. രണ്ട് പ്രതികള്‍ ഇതിനോടകം മരിച്ചു. സിപിഐഎം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും മുപ്പത്തി രണ്ടും, മുപ്പത്തി മൂന്നും പ്രതികളാണ്. ഇരുവര്‍ക്കുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റങ്ങള്‍.സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്തും കേസില്‍ പ്രതിയാണ്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ഷുക്കൂര്‍ കല്ലെറിഞ്ഞതാണ് കൊലക്ക് കാരണമെന്നാണ് കേസ്. കേസിന്റെ വിചാരണ 17 മാസം നീണ്ടുനിന്നു. 81 സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. 238 രേഖകളും സിബിഐ ഹാജരാക്കി. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories