Share this Article
ബെംഗളൂരു കൂട്ടക്കൊലപാതകം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
Bengaluru Mass Murder Case

ബെംഗളൂരു കൂട്ടക്കൊലപാതകത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ശിവകുമാര്‍, ഭാര്യ ദിവ്യ എന്നിവരുടെ മൃതദേഹാണ് കണ്ടെത്തിയത്.ഇതോടെ കൊല്ലപ്പെട്ട 7 പേരില്‍ 5പേരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായി. മൃതശരീരങ്ങള്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഏഴുവയസ്സുള്ള കുട്ടിയുള്‍പ്പെടെ കുടുംബത്തിലെ 7 പേരെയാണ് ടാക്‌സി ഡ്രൈവര്‍ കൊലപ്പെടുത്തിയത്.പ്രതിയായ രാജാജി നഗര്‍ സ്വദേശി ഇന്ദുശേഖര്‍ ക്രൈം മാസികയുടെ നടത്തിപ്പുകാരന്‍ കൂടിയാണ്. ഒക്ടോബര്‍ 16നും 31നും ഇടയിലായി ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാര്‍, അവരുടെ ഭാര്യമാര്‍,  ഭാര്യാമാതാവ്, സഹോദരന്റെ 7 വയസ്സുള്ള മകന്‍ എന്നിവരെയാണ് ഇന്ദുശേഖര്‍ കൊലപ്പെടുത്തിയത്. സുനിത ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ വീട്ടുകാര്‍ സുനിതയെ പിന്തുണയ്ക്കുന്നതുമാണ് ഇന്ദുശേഖറില്‍ വൈരാഗ്യമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories