Share this Article
ബെംഗ്ലൂരുവില്‍ കൂട്ടക്കൊലപാതകം; 7 പേരെ കൊലപ്പെടുത്തി ക്യാബ് ഡ്രൈവര്‍
Bengaluru Mass Murder

ബെംഗ്ലൂരുവില്‍ കൂട്ടക്കൊലപാതക പരമ്പര .7 വയസ്സുകാരനുള്‍പ്പടെ ഏഴു പേരെ കൊലപ്പെടുത്തി ക്യാബ് ഡ്രൈവര്‍ . സംഭവത്തില്‍ രാജാജി നഗര്‍ സ്വദേശി ഇമ്പശേഖര്‍ അറസ്റ്റില്‍ . ഭാര്യയെയും ഭാര്യ വീട്ടുകാരെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത് . കൊലപാതകത്തിനുശേഷം മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയുമായുളള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്ർറെ നിഗമനം . കൊലപാതകത്തില്‍ ഇമ്പശേഖറിന്റെ മകള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്കും ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍ . ഭാര്യ സുനിത, ഭർതൃമാതാവ് രൂപവതി, ഭാര്യാ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്റെ ഏഴ് വയസ്സുള്ള മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത് . നിലവില്‍ 7 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട് . മറ്റ് മൃതദേഹങ്ങള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories