Share this Article
KERALAVISION TELEVISION AWARDS 2025
വിധി ഇന്ന്; ഒതായി മനാഫ് കൊലപാതകക്കേസ്
Othayi Manaf Murder Case

മലപ്പുറം ഒതായിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഒതായി മനാഫിനെ കൊന്ന കേസില്‍ ശിക്ഷാ വിധി ഇന്ന്. ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. 1995 ഏപ്രില്‍ 13നാണ് കൊലപാതകംനടന്നത്. കൊലപാതകം നടന്ന് 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. കേസിലെ മൂന്നാം പ്രതിയും ഷഫീഖിന്റെ സഹോദരനുമായ ഷരീഫ്, മറ്റ് രണ്ട് പ്രതികള്‍ എന്നിവരെ വെറുതെ വിട്ടു. മഞ്ചേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസാണ് വിധി പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വറിന്റെ സഹോദരി പുത്രന്‍മാരാണ്  ഷെഫീഖും  ഷെരീഫും. കൂട്ടുപ്രതികളായ നിലമ്പൂര്‍ സ്വദേശി മുനീബ്, എളമരം സ്വദേശി ജാബിര്‍ എന്നിവരടക്കം 4 പേരാണ് വിചാരണ നേരിട്ടത്. ഷരീഫടക്കമുള്ള പ്രതികളെ വെറുതെ വിട്ടതില്‍ അസംതൃപ്തരാണെന്നും ഇതിനെതിരെ അപ്പീല്‍ നല്‍ക്കുമെന്നും മനാഫിന്റ  പിതൃ സഹോദരന്‍ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories