കൊല്‍ക്കത്ത ലോ കോളേജിലെ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് കുറ്റപത്രം നല്കിയത്. സൗത്ത് ലോ കോളേിലെ വിദ്യാര്‍ത്ഥികളായ സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ് മുന്‍ വിദ്യാര്‍ത്ഥി മനോജ് മിശ്ര, സുരക്ഷാ ജീവനക്കാരനായ പിനാകി ബാനാര്‍ജി എന്നിവരാണ് പ്രതികള്‍. ജൂണ്‍ 15 നാണ് വിദ്യാര്‍ത്ഥിനിയെ മുഖ്യ പ്രതി മനോജ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ കൂട്ടബലത്സംഗത്തിന് ഇരയാക്കിയത്.