മൂന്ന് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. അതേസമയം അമ്മ സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങും.നിലവിൽ സന്ധ്യ 14 ദിവസത്തെ റിമാൻഡിൽ തുടരുകയാണ്.
തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മൂന്നു വയസ്സ് കാരിയായ കല്യാണിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കുഞ്ഞിന്റെ അച്ഛൻ സുഭാഷിന്റെ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നാലെ സന്ധ്യക്ക് മാനസിക വളർച്ചയില്ലെന്ന് ആരോപിച്ച് സന്ധ്യയുടെ കുടുംബം രംഗത്ത് വന്നിരുന്നു.
അതേസമയം തന്റെ ഭാര്യക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് സുഭാഷിന്റെ വാദം. ഇതിനു മുൻപും സന്ധ്യ മക്കളെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും സുഭാഷ് പറഞ്ഞു.. സന്ധ്യ കല്യാണിയെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടി ആണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. നിലവിൽ സന്ധ്യ 14 ദിവസത്തെ റിമാൻഡിൽ തുടരുകയാണ്.