പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എച്ചിലടുക്കം സ്വദേശി അനിൽ കുമാറിനാണ് പരോൾ ലഭിച്ചത്.
കർശനമായ വ്യവസ്ഥകളോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധി വിട്ടുപോകരുത്, എല്ലാ ദിവസവും രാവിലെ സ്റ്റേഷനിലെത്തി ഇൻസ്പെക്ടർക്ക് മുന്നിൽ ഹാജരായി ഒപ്പിടണം എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.
2019 ഫെബ്രുവരി 17-ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ സിബിഐ കോടതിയാണ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കേസിലെ ഒന്നു മുതൽ പത്ത് വരെയുള്ള പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.