ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം അന്വേഷിക്കുന്ന ഡിഐജി വി.ജയകുമാര്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും. ജയില്‍ വകുപ്പ് മേധാവി ബെല്‍റാം കുമാര്‍ ഉപാധ്യയക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഡിഐജി CCTV ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ജയിലിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുകയും ചെയ്തു. തടവുകാരുടെ എണ്ണത്തിലെ വര്‍ധനയും ആനുപാതികമായി ജീവനക്കാരില്ലാത്തതും ജയില്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ജയിലിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും സൂചനയുണ്ട്.