കോതമംഗലത്തെ ടിടിസി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും . കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. പെണ്‍കുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും അടക്കം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് സാധ്യത. പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത് റമീസും കുടുംബവും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി.