Share this Article
News Malayalam 24x7
ഹാഷിദ കൊലക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം
Husband gets life imprisonment in Hashida murder case

നാടിനെ നടുക്കിയ തൃശൂര്‍ തളിക്കുളം ഹാഷിദ കൊലക്കേസില്‍  ഭര്‍ത്താവിന് ജീവപര്യന്തം. കാട്ടൂര്‍  പണിക്കര്‍ മൂല സ്വദേശി  മുഹമ്മദ് ആസിഫ് അസ്സീസിനെ  ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷത്തി അമ്പത്തിയൊന്നായിരത്തി അഞ്ഞൂറ് രൂപ പിഴയും അടക്കണം. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിനോദ്കുമാര്‍ എന്‍ ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 

2022 ആഗസ്റ്റ് 20 ന് വൈകുന്നേരം ആയിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമായിട്ടുള്ള ഹാഷിദയെയാണ് പ്രതിയായ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയത്.

ബാഗില്‍ ഒളിപ്പിച്ചു കൊണ്ടു വന്ന വാള്‍ ഉപയോഗിച്ച് ഹാഷിദയെ അതിക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ചെന്ന ഹാഷിദയുടെ പിതാവ് നൂറുദ്ദിന്റെ തലയ്ക്കും വെട്ടേറ്റു. ഷാഹിദയുടെ മാതാവിനെയും ആസിഫ് ആക്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ ഷാഹിദ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അടുത്ത ദിവസം മരണപ്പെടുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 58 സാക്ഷികളെ വിസ്തരിക്കുകയും 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. 

പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോജി ജോര്‍ജ് ജെയിംസ് പി എ, എബിന്‍ ഗോപുരന്‍, അല്‍ജോ പി ആന്റണി എന്നിവര്‍  ഹാജരായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories