Share this Article
News Malayalam 24x7
സ്വർണം, വാച്ചുകൾ, ഔഡി കാറിന്റെ താക്കോൽ, വിലപ്പെട്ട എല്ലാം പോയി; വീട്ടിൽ മോഷണം നടന്നെന്ന് ലിന്റു
വെബ് ടീം
posted on 22-09-2023
1 min read
Lintu Roni Reveals Heartbreaking Robbery Footage of Stolen Gold and Jewelry

രണ്ടാഴ്ചയോളമായി ഒരു യാത്രയിലായിരുന്നുവെന്നും തിരികെ വന്നപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയത് അറിയുന്നതെന്നും സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവെഴ്‌സ് ഉള്ള യൂട്യൂബർ ലിന്റു റോണി. വീട്ടിലെ വസ്തുക്കളെല്ലാം വാരി വലിച്ചിട്ട് ആകെ അലങ്കോലമാക്കിയിട്ടിരിക്കുകയാണ്. തന്റേയും മകന്റേയും സ്വര്‍ണം മോഷണം പോയെന്നും ഔഡി കാറിന്റെ താക്കോൽ കൊണ്ടുപോയെന്നും ലിന്റു പറഞ്ഞു. എന്നാൽ പാസ്‌പോര്‍ട്ടുകള്‍ സുരക്ഷിതമാണെന്നും ലിന്റു വിഡിയോയിൽ വ്യക്തമാക്കി.

ഇന്‍ഷുറന്‍സുള്ളതിനാൽ എല്ലാം റിക്കവര്‍ ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ് ലിന്റു. ‘റീല്‍സ് കണ്ടാണ് കള്ളന്‍ കയറിയത് എന്ന് ചിലര്‍ പറയുന്നുണ്ട്. അവരോട് ഒന്നും പറയാനില്ല. കുത്തുവാക്കുകള്‍ ഉണ്ടാകും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് വിഡിയോ ഇടുന്നത്. സ്വര്‍ണത്തേക്കാള്‍ വിലയുള്ള വാച്ചുകളും മോഷണം പോയിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ സ്വത്ത് മകനാണ് അവന്‍ സുരക്ഷിതനാണ്’. ലിന്റു പറഞ്ഞു. തന്റെ അനുഭവം മറ്റാര്‍ക്കും ഇനിയുണ്ടാകരുതെന്ന് കരുതിയാണ് വിഡിയോ പങ്കുവെക്കുന്നതെന്നും ലിന്റു പറയുന്നു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories