പത്തനംതിട്ട പുല്ലാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പത്തനംതിട്ട ആലുംന്തറ സ്വദേശി ശ്യാമയെയാണ് ഭര്‍ത്താവ് അജി കുത്തികൊന്നത്. ആക്രമണത്തില്‍ ശ്യാമയുടെ അച്ഛന്‍ ശശിക്കും ബന്ധുവായ സ്ത്രീക്കും കുത്തേറ്റു. ശശിയുടെ നെഞ്ചിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതി അജിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. നേരത്തെ തന്നെ കുടുംബകലഹം പതിവാണെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഇയാള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത് നേരത്തെയും ഇയാള്‍ക്കെതിരെ കോയിപ്പുറം പൊലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്.