റാപ്പര്‍ വേടന്‍ പ്രതിയായ ബലാത്സംഗകേസില്‍ അന്വേഷണംഊര്‍ജിതമാക്കാൻ പൊലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വേടന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. അതേസമയം കേസില്‍ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി വന്നശേഷമേ വേടനെ ചോദ്യം ചെയ്യുകയുള്ളൂ. 2021 മുതല്‍ 2023 വരെ വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി. തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസെടുത്തത്.