കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ റിൻസി മുംതാസിന് സിനിമാ മേഖലയിലും ബന്ധം. 4 സിനിമ പ്രവർത്തകർ റിൻസിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടു ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങൾ ഉൾപ്പെടെ 4 പേരെ ഫോണിൽ വിളിച്ച് പൊലീസ് വിവരം തേടി.സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിൻസിയെ വിളിച്ചതെന്ന് സിനിമ പ്രവർത്തകർ. പണമിടപാട് നടന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.