തിരുവനന്തപുരം തമ്പാനൂര്‍ ഗായത്രി കൊലക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 മാര്‍ച്ച് ആറിനാണ് തമ്പനൂരിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹൃത്തായ കൊല്ലം സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്. നഗരത്തിലെ സ്വര്‍ണക്കടയിലെ ജീവനക്കാരായ ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് ഗായത്രി ആവശ്യപ്പെട്ടതോടെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഹോട്ടലില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗായത്രിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം.