Share this Article
KERALAVISION TELEVISION AWARDS 2025
കണ്ണൂരില്‍ ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നു
വെബ് ടീം
posted on 09-05-2023
1 min read
Lorry driver bludgeons cleaner to death near Peravoor in Kannur

പേരാവൂർ (കണ്ണൂർ ): ലോറി ഡ്രൈവർ സഹായിയെ (ക്ലീനറെ)അടിച്ചു കൊന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് (28) കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് പോയ ലോറി ഡ്രൈവർ പത്തനാപുരം സ്വദേശി നിഷാദ് (28) കണ്ണവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിൽ ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും സിദിഖിനെ ജാക്കിലിവർ കൊണ്ട് നിഷാദ് അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ആന്ധ്രയിൽ നിന്ന് സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയിലെ ജീവനക്കാരാണ് ഇരുവരും. മൃതദേഹം പേരാവൂർ താലൂക്കാശുപതിയിൽ.

ലോറി ഡ്രൈവർ സഹായിയെ (ക്ലീനറെ)അടിച്ചു കൊന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദിഖാണ് (28) കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് പോയ ലോറി ഡ്രൈവർ പത്തനാപുരം സ്വദേശി നിഷാദ് (28) കണ്ണവം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories