കാട്ടാക്കട:തമിഴ്നാട് സ്വദേശിയായ യുവതിയുടെ പ്രായപൂർത്തി ആകാത്ത മകളെ 1500 രൂപ നൽകി എറണാകുളത്ത് നിന്നും കാട്ടാക്കടയിൽ എത്തിച്ചു വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവും പെൺ സുഹൃത്തും കുട്ടിയുടെ മാതാവും പിടിയിൽ. നെയ്യാർ ഡാം ഇടവാചൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് 25,ഇയാളുടെ പെൺ സുഹൃത്ത് കാട്ടാക്കട മൂങ്ങോടു വിനീഷാ ഭവനിൽ വിനിഷ 24, കുട്ടിയുടെ മാതാവും ആണ് കാട്ടാക്കട പോലീസിൻ്റെ പിടിയിൽ ആയത്.
നേരത്തെ ട്രെയിനിൽ വച്ചു പരിചയപ്പെട്ട യുവതിയുടെ 13 വയസായ മകളെ ഇക്കഴിഞ്ഞ അഞ്ചാം തീയതി എറണാകുളത്ത് നിന്നും മാതാവിന് 1500 രൂപ നൽകിയ ശേഷം പ്രതി അഖിൽ കാട്ടാക്കടയിൽ വിവിധ ഇടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു.
ആദ്യം കാട്ടാക്കടയിൽ റൂം എടുത്തും,തുടർന്ന് പ്രതിയുടെ നെയ്യാർ ഡാമിലെ വീട്ടിൽ എത്തിച്ചും ഇവിടെ നിന്നും കാട്ടാക്കടയിൽ അഖിലിൻ്റെ പെൺ സുഹൃത്തായ വിനീഷയുടെ വീട്ടിൽ എത്തിച്ചു.ഇവിടെ വച്ച് പെൺ സുഹൃത്തിൻ്റെ മാതാവിന് ഇവരുടെ പെരുമാറ്റത്തിൽ പന്തികെട് തോന്നി പോലീസിൽ വിവരം അറിയിച്ചതോടെയാണ് പീഢന വിവരം പുറത്തറിയുന്നത് .കാട്ടാക്കട പോലീസ് പ്രതികളിൽ നിന്നും മൊഴി രേഖപ്പെടുത്തി.