ഉത്തർപ്രദേശിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ മിശ്ര, ദാനിയൽ അഷ്റഫ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ നിർദ്ദേശാനുസരണമാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. പ്രതികളെ ചോദ്യം ചെയ്തതിലൂടെ വൻ ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി യുവാക്കളെ ആകർഷിച്ച് അവരെ ഭീകര സംഘടനകളിൽ ചേർക്കുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ നിരവധി യുവാക്കളെ ഇവർ വലയിലാക്കിയതായി സംശയമുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.