Share this Article
News Malayalam 24x7
കുത്തിന് പിടിച്ചങ്ങു കൊടുത്തു; അടിയോടടി; നിന്നങ്ങു മേടിച്ചു; ബസില്‍ ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച് അധ്യാപിക
വെബ് ടീം
posted on 20-12-2024
1 min read
women slaps

പൂനെ: ബസില്‍ ശല്യം ചെയ്യുന്നവരെ പ്രതിരോധിച്ച് നല്ല ചുട്ട തിരിച്ചടി അപ്പോൾ തന്നെ കൊടുക്കുന്നവരാണ് കൂടുതലും. സ്ത്രീകളുടെ കാര്യത്തിലാണെങ്കിൽ ചിലപ്പോഴെങ്കിലും പൊലീസ് സ്റ്റേഷനിൽ ചെന്നും നടപടി ഉണ്ടാകാറുണ്ട്. ബസിൽ മദ്യപിച്ച് ശല്യം ചെയ്തയാളെ 26 തവണ മുഖത്തടിച്ച  അധ്യാപികയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.  വ്യാഴാഴ്ചയാണ് സംഭവം.ഷിര്‍ദിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് ബസ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തന്നോട് മോശം രീതിയില്‍ പെരുമാറിയ വ്യക്തിയെ കുത്തിന് പിടിച്ച് അധ്യാപിക മുഖത്തടിച്ചത് 26 തവണയാണ്.

മുഖത്തടിക്കുന്ന സമയത്ത് വലിയ പ്രതിരോധത്തിന് ഒന്നും നിൽക്കാതെ നിന്നങ്ങു മേടിക്കുന്നതാണ് വിഡിയോയിലുള്ളത്. ഇടയ്ക്ക് ബസ് കണ്ടക്ടര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിട്ടു. മര്‍ദനമേറ്റയാളുടെ ഭാര്യ ലഷ്‌കറെയോട് മാപ്പപേക്ഷിക്കുകയും കൂടുതല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരാതി നല്‍കാതെ പരിഹരിക്കപ്പെടുകയായിരുന്നു.

അദ്ധ്യാപിക മുഖത്തടിക്കുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories