Share this Article
News Malayalam 24x7
കുഞ്ഞാമിന കൊലപാതക കേസ്: 10 വര്‍ഷത്തിന് ശേഷം പ്രതികള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍
Kannur Kunjamina Murder Case

ഒരു പതിറ്റാണ്ട് മുൻപ് കണ്ണൂർ ഇരിക്കൂരിനെ നടുക്കിയ മേരടൻ കുഞ്ഞാമിന കൊലപാതക കേസിലെ പ്രതികളെ ക്രൈം ബ്രാഞ്ച് പിടികൂടി. ഡൽഹി സ്വദേശികളായ പർവീൺ ബാനു, സകീന ഫാത്തിമ എന്നിവരാണ് പത്ത് വർഷത്തിന് ശേഷം പിടിയിലായത്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഡൽഹിയിൽ നിന്ന് ഇവരെ വലയിലാക്കിയത്.

2016 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരിക്കൂർ സ്വദേശിയായ മേരടൻ കുഞ്ഞാമിനയെ പ്രതികൾ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്വർണ്ണവും പണവും കവർന്നാണ് പ്രതികൾ ഒളിവിൽ പോയത്. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.


തുടർന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഇപ്പോൾ നിർണ്ണായകമായത്. പ്രതികൾ ആന്ധ്രാപ്രദേശിലും സമാനമായ രീതിയിൽ കൊലപാതകങ്ങളും കവർച്ചകളും നടത്തിയിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രായമായ സ്ത്രീകളെ ലക്ഷ്യം വെച്ച് ആഭരണങ്ങൾ തട്ടിയെടുക്കാൻ കൊലപാതകം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സൂചന. പിടിയിലായ പ്രതികളെ കണ്ണൂരിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. വർഷങ്ങളായി തെളിയാതെ കിടന്ന കേസിൽ പ്രതികൾ പിടിയിലായത് അന്വേഷണ സംഘത്തിന്റെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories