Share this Article
KERALAVISION TELEVISION AWARDS 2025
നടിയെ ആക്രമിച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
Actress Assault Case: 3rd Accused Manikandan Attempts Suicide in Kochi

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ചാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പാലാരിവട്ടം പൊലീസ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇയാൾക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇതിനുശേഷം പോലീസ് സ്റ്റേഷന് സമീപമുള്ള കടയിൽ നിന്നും ബ്ലേഡ് വാങ്ങി കൈഞരമ്പ് മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


പ്രാഥമിക ചികിത്സയ്ക്ക് ശേഷം മണികണ്ഠനെ വിട്ടയച്ചതായും, ഇയാൾ നിലവിൽ വീട്ടിൽ വിശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഡിസംബർ എട്ടിന് നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പറയാനിരിക്കെയാണ് പ്രതിയുടെ ഈ നീക്കം. തമ്മനത്താണ് മണികണ്ഠൻ താമസിക്കുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories