തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ട കൊലപാതകക്കേസിൽ കുറ്റപത്രം തയ്യാറായി. 3 കേസുകളിലും പ്രത്യേക കുറ്റപത്രമായാണ് തയ്യാറാക്കിയത്. ഈ ആഴ്ച ആദ്യ കുറ്റപത്രം പാങ്ങോട് പൊലീസ് കോടതിയില്‍ ഹാജരാക്കും. പിതൃ മാതാവിനെ കൊന്നതിനാണ് ആദ്യ കുറ്റപത്രം സമർപ്പിക്കുക. സാമ്പത്തിക പ്രതിസന്ധിയാണ് അഫാനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.