കോഴിക്കോട് സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ . ദീപക്കിന്റെ മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം വരുന്നത് വരെ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഷിംജിത വീഡിയോ എഡിറ്റ് ചെയ്തത് ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പൊലീസ് കോടതിയില്‍ അന്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഷിംജിത 21 ദിവസമായി ജയിലിലാണെന്നും പരിശോധന ഫലം വരുന്നത് വരെ റിമാന്‍ഡില്‍ കഴിയേണ്ടതില്ലെന്നും പ്രതിഭാഗം ബോധിപ്പിച്ചു. ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഷിംജിത വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്നാണ് ദീപക്ക് ജീവനൊടുക്കിയത്.