ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി അതുല്യയുടെ അമ്മയുടെ മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് . പരാതി ഉന്നയിക്കാനുള്ള കാരണവും ഡിജിറ്റല്‍ തെളിവും ക്രൈംബ്രാഞ്ച് പരിശോധിക്കും. അമ്മയുടെ പരാതിയിലാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തിയത്. അതുല്യ സതീഷില്‍ നിന്ന് നേരിട്ടത് അതിക്രൂര പീഡനെമെന്നാണ് കുടുംബം പരാതിപ്പെട്ടത്. സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.