മുംബൈയില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയും പത്തൊന്‍പതുകാരനായ കാമുകനും അറസ്റ്റില്‍. മുംബൈയിലെ മല്‍വാനി പ്രദേശത്താണ് സംഭവം. അപസ്മാരം ബാധിച്ച് മരിച്ചുവെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലടക്കം മുറിവുകള്‍ കണ്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ കാമുകനായ 19 കാരന്‍ കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ശ്വാസം മുട്ടിച്ചു കൊല്ലുകയുമായിരുന്നു എന്ന് കണ്ടെത്തിയത്. ഇരുവര്‍ക്കുമെതിരെ കൊലപാതകം, ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കേസ് അതിവേഗകോടതിയിലേക്ക് കൈമാറാനും അനുമതി തേടിയിട്ടുണ്ട്.