Share this Article
കാമുകനെ ക്വട്ടേഷന്‍ നല്‍കി വധിക്കാന്‍ ശ്രമിച്ച കേസ്; യുവതികളും സുഹൃത്തുക്കളും പിടിയില്‍
Conspiracy Case

കാമുകനെ ഒഴിവാക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കി കവര്‍ച്ച നടത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവതികളും സുഹൃത്തുക്കളും തിരൂര്‍ പൊലീസിന്റെ പിടിയില്‍. പട്ടാമ്പി സ്വദേശിനിയായ സഫാന, സുഹൃത്തുക്കളായ അന്നാര സ്വദേശിനികളായ നാദിയ , റബീബ,  പറവണ്ണ സ്വദേശികളായ ഇര്‍ഷാദ് ,  ബദനത്ത് ,അസറുദ്ദീന്‍ എന്നിവരെയാണ്  പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ തന്റെ പെണ്‍സുഹൃത്തിനെ അന്വേഷിച്ച് തിരൂരില്‍ എത്തിയ യുവാവിനെ സുഹൃത്തിന്റെ അടുത്ത് എത്തിക്കാം എന്നും പറഞ്ഞ് ബൈക്കില്‍ കൂട്ടിക്കൊണ്ടു പോവുകയും പ്രതികള്‍  കാറില്‍ കയറ്റി ക്രൂരമായി മര്‍ദ്ദിച്ചശേഷം യുവാവിനെ റോഡരികില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. യുവാവ്  പൊലീസില്‍  വിവരമറിയിച്ചതിനെ  തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories