കൊച്ചിയിലെ യുവ നടിയുടെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതിയായ ഡോക്ടര്‍ ജോണ്‍സൺ കെ വര്‍ഗീസിന്റെ ഫോണില്‍ നിന്നും അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തി. 12 ഓളം സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ഒളിവിലുള്ള ഡോക്ടര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കുടുതല്‍ പരാതികള്‍ ലഭിച്ചാല്‍ വീണ്ടും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഡോക്ടറെ മര്‍ദിച്ചെന്ന കേസില്‍ നടി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മര്‍ദന പരാതി കെട്ടിച്ചമച്ചത് ആണെന്നാണ് പരാതി..