Share this Article
കൂടത്തിൽ കേസ്; പ്രതിയെ നാട്ടിലെത്തിക്കാൻ ഇന്റർപോളിനെ സമീപിക്കാൻ പൊലീസ്
Koodathil Case

കരമന കൂടത്തിൽ  കേസിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ ഇന്റർപോളിനെ സമീപിക്കാൻ പൊലീസ്. വിദേശത്തുള്ള പ്രതി സാജുവിനെ നാട്ടിലെത്തിക്കാനാണ് നീക്കം. അന്വേഷണ സംഘത്തിന്റെ നീക്കം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ. ഇന്റർപോൾ ലൈസൺ ഓഫീസർ അജിതാ ബീഗം സിബിഐയ്ക്ക് ഇതുമായി ബന്ധപ്പെട്ട കത്ത് നൽകും. ഇയാൾ കൊലപാതകം നടത്താൻ പ്രതിയെ സഹായിച്ചുവെന്നാണ് കണ്ടെത്തൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories